Latest NewsNationalNewsUncategorized
തിരക്കുള്ള ഇടങ്ങളിൽ ആരെയും കോവിഡ് ടെസ്റ്റ് ചെയ്യും; വിസ്സമ്മതിച്ചാൽ കേസ്: കടുത്ത നടപടിയുമായി മുംബൈ കോർപ്പറേഷൻ

മുംബൈ: കോവിഡ് വ്യാപനം വീണ്ടും വർദ്ധിച്ച സാഹചര്യത്തിൽ ശക്തമായ നടപടിയുമായി മുംബൈ കോർപ്പറേഷൻ. നഗരത്തിലെ തിരക്ക് കൂടിയ ഇടങ്ങളിൽ നിന്ന് പ്രത്യേക മാനദണ്ഡങ്ങളില്ലാതെ ആളുകളെ തെരഞ്ഞെടുത്ത് കോവിഡ് ടെസ്റ്റ് നടത്താനാണ് മുംബൈ കോർപ്പറേഷൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
മാളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ഗല്ലികൾ, മാർക്കറ്റുകൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി ആളുകൾ കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൗരന്മാരുടെ സമ്മതമില്ലാതെ ആന്റിജൻ പരിശോധന നടത്തും.
ആരെങ്കിലും ടെസ്റ്റിന് വിസമ്മതിക്കുകയാണെങ്കിൽ, അവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും ബിഎംസി മുന്നറിയിപ്പ് നൽകി.