സംസ്ഥാനത്ത് ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ) അവധി ബാധകമായിരിക്കും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നാളെ (ബുധനാഴ്ച) കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ഇവയാണ്:
റെഡ് അലേർട്ട് (അതിതീവ്ര മഴ): ഇടുക്കി, പാലക്കാട്, മലപ്പുറം.
ഓറഞ്ച് അലേർട്ട് (ശക്തമായ മഴ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട്, കോഴിക്കോട്.
യെല്ലോ അലേർട്ട് (ശ്രദ്ധിക്കുക): കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം.
സംസ്ഥാനത്ത് ഇന്നും നാളെയും ഉൾപ്പെടെ ഒക്ടോബർ 25 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Tag: Heavy rain in the state; Educational institutions in three districts will be closed tomorrow