Kerala NewsLatest News
ലക്ഷദ്വീപിലും ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയും , കടല്‍ക്ഷോഭവും
കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായിരൂപപ്പെട്ടു .ഇതോടെ കേരളത്തിലും ലക്ഷദ്വീപിലും കനത്ത നാശനഷ്ടം. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്ത് എത്തിയതോടെ കടല്‍ ക്ഷോഭവും വ്യാപക നാശനഷ്ടവും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു .
കൂടാതെ തീരത്ത് കയറ്റിവച്ച മീന്‍പിടിത്ത ബോട്ടുകള്‍ തിരയില്‍ തകര്‍ന്നു. ഇപ്പോള്‍ ദ്വീപില്‍ ശക്തമായ കാറ്റാണ് അടിച്ചുവീശുന്നത്. തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ലക്ഷദ്വീപിലേക്കുള്ള കടല്‍ ഗതാഗതം പൂര്‍ണമായി റദ്ദാക്കി. അടുത്ത 24 മണിക്കൂറിനിടെ ടൗട്ടേ ചുഴലിക്കാറ്റ് വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.