keralaKerala NewsLatest News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുമുള്ള സാധ്യതയെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

കേരള തീരത്ത് ഉയർന്ന തിരമാലകളും കടലാക്രമണ സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കർക്കടക വാവുബലി ദിനമായ ഇന്ന് പുഴകളിലും തീരങ്ങളിലും ചടങ്ങുകളിൽ പങ്കെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മലയോരമേഖലകളില്‍ ബുധനാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്നു നീരൊഴുക്ക് അളവുകൾ അതിര്‍വരമ്പുകടന്ന സാഹചര്യത്തിലാണ് അച്ചൻകോവിലാറ്റ് മേഖലയിലായി ജലവിഭവ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മൂന്ന് ഷട്ടറുകളും തുറന്നു ജലം പുറത്തേക്ക് ഒഴുക്കുകയാണ്.

ഇതിൽ, ഗേറ്റ് നമ്പര്‍ ഒന്നും മൂന്നും 10 സെന്റീമീറ്ററോടെയും, നമ്പര്‍ രണ്ട് 40 സെന്റീമീറ്ററോടെയും ഉയര്‍ത്തിയാണ് ജലം ഒഴുക്കുന്നത്.

മൂഴിയാർ ജലസംഭരണിയില്‍ നിന്നും കക്കാട് പവർ ഹൗസ് വരെ കക്കാട്ടാര്‍ ഇരുകരകളിലും താമസിക്കുന്നവരും സമീപപ്രദേശങ്ങളിലെ ജനങ്ങളും ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tag: Heavy rain likely in the state today; Yellow alert in eight districts

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button