Sports

ഡെന്മാര്‍ക്ക്​ ഗോളി ഷ്​മിഷേലിനെതിരെ ‘ലേസര്‍ ആക്രമണം’: ഇംഗ്ലണ്ടിനെ പ്രതിചേര്‍ത്ത്​ യുവേഫ

ലണ്ടന്‍: യൂറോ രണ്ടാം സെമിയില്‍ ഇംഗ്ലീഷ്​ പടയോട്ടത്തെ ഒറ്റക്കു തടഞ്ഞുനിര്‍ത്തി കളി അധിക സമയത്തേക്ക്​ നീട്ടിയ ഡാനിഷ്​ ഗോളി കാസ്​പര്‍ ഷ്​മിഷേലിനെതിരെയുണ്ടായ ലേസര്‍ ആക്രമണത്തില്‍ ഇംഗ്ലണ്ടിനെതിരെ നടപടിക്ക്​ യുവേഫ. 102ാം മിനിറ്റില്‍ റഹീം സ്​റ്റെര്‍ലിങ്​ പെനാല്‍റ്റി ബോക്​സില്‍ വീണതിന്​ ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ ഹാരി കെയ്​ന്‍ കാത്തുനില്‍ക്കു​േമ്ബാഴായിരുന്നു വലക്കു മുന്നില്‍ ഷ്​മിഷേലിനെ ലക്ഷ്യമിട്ട്​ കാണികളിലൊരാള്‍ ലേസര്‍ തെളിച്ചത്​. മുഖത്ത്​ ഒന്നിലേറെ തവണ വെളിച്ചം തെളിഞ്ഞിട്ടും മനസ്സുറപ്പിച്ച്‌​ വല കാത്ത താരം പെനാല്‍റ്റി തടുത്തി​ട്ടെങ്കിലും റീബൗണ്ടില്‍ ഗോളാകുകയായിരുന്നു.

ഈ പെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലിയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സ്​റ്റെര്‍ലിങ്​ ഫൗളില്‍ വീണതല്ലെന്നും അഭിനയമാണെന്നുമായിരുന്നു പരാതി. അതേ മുന്നേറ്റം പെനാല്‍റ്റി ബോക്​സിലേക്ക്​ കടക്കുംമുമ്ബ്​ മൈതാനത്ത്​ രണ്ടാമതൊരു പന്ത്​ കണ്ടതും വിവാദമായി. ഇ​ത്തരം സാഹചര്യങ്ങളില്‍ കളി നിര്‍ത്തണമെന്നാണ്​ നിയമമെന്നും അതുണ്ടായില്ലെന്നുമാണ്​ ആക്ഷേപം.

പതിനായിരങ്ങള്‍ ഒത്തുകൂടിയ വെ​ംബ്ലി മൈതാനത്ത്​ ഡെന്മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ കാണികള്‍ കൂകിയതും യുവേഫ വിമര്‍ശിച്ചിട്ടുണ്ട്​. ഇരു വിഷയങ്ങളും യുവേഫ അച്ചടക്ക സമിതി പരിശോധിച്ച്‌​ ശിക്ഷ വിധിക്കും. ഒരു ഗോളിന്​ പിറകില്‍നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട്​ കളിയിലേക്ക്​ തിരികെയെത്തിയതും വിവാദ പെനാല്‍റ്റി ഗോളാക്കി മാറ്റി ഡെന്മാര്‍ക്കിനെ കടന്ന്​ നീണ്ട ഇടവേളക്കു ശേഷം യൂറോയില്‍ കലാശപ്പോരിന്​ ടിക്കറ്റുറപ്പിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button