Kerala NewsLatest News
കന്നേറ്റി പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളി: കന്നേറ്റി പാലത്തില്‍ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരുതൂര്‍ കുളങ്ങര തെക്ക് മുരളീഭവനത്ത് ബിനു ആണ് (45) മരിച്ചത്. കന്നേറ്റി പാലത്തില്‍ നിന്നും ഒരാള്‍ കായലിലേക്ക് ചാടുന്നത് കണ്ടവര്‍ പോലീസില്‍ വിവരമറിയിച്ചു.
കരുനാഗപ്പള്ളി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നതിടെ കൊല്ലത്തു നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സ്‌പെഷല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ മുരളി. മാതാവ്: തുളസി.