ടോക്യോ : ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ കടന്നില്ല. ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
വിജയ തുടക്കതോടെയായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. 2-1 ന് ലീഡിലായിരുന്നു ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ സമയത്ത്. പിന്നീട് ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്റിക്സിന്റെ ഹാട്രികോടെ ബെല്‍ജിയം ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു.
രണ്ടിനെതിരെ അഞ്ചുഗോളോടെയാണ് ഇന്ത്യയെ ബെല്‍ജിയം ഫൈനലിലേക്ക് കടക്കാന്‍ അനുവദിക്കാതെ തോല്‍പ്പിച്ചത്. ഇതോടെ ഹോക്കിയിലുടെ സ്വര്‍ണ മെഡല്‍ സ്വന്തമാക്കാം എന്ന ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു.