indiaLatest NewsNationalNews
മുംബൈയിൽ കനത്ത മഴ; വിക്രോളിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു
മുംബൈയിൽ കനത്ത മഴ. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിക്കുകയും, രണ്ട് പേർക്ക് പരിക്കേറ്റു.
മുംബൈ നഗരത്തിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പാൽഘർ, രത്നഗിരി, റായിഗഡ് തുടങ്ങിയ സമീപ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ശക്തമായ മഴയുടെ ആഘാതം റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതിലൂടെ ഗതാഗതം വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ മുംബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
Tag:Heavy rains in Mumbai; Two killed in landslide in Vikhroli