ഉത്തരേന്ത്യയിൽ ശക്തമായ മഴ; മൂന്ന് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്
ഉത്തരേന്ത്യയിൽ ശക്തമായ മഴ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കശ്മീർ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചലിലെ എട്ട് ജില്ലകളിൽ കനത്ത മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും, സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഡൽഹിയിലും പല ഭാഗങ്ങളിലും മഴ ശക്തമായതിനാൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു ഗതാഗതക്കുരുക്ക് രൂക്ഷമായി. നിരവധി വിമാന സർവീസുകൾ വൈകിയതിനാൽ, യാത്രക്കാർ മെട്രോ ഉപയോഗിക്കണമെന്ന് വിമാനത്താവളം അധികൃതർ നിർദേശിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ, ചമ്പ, കാംഗ്ര, മാണ്ഡി ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് നിലനിൽക്കും.
അതേസമയം, ഗുജറാത്തിൽ ഓഗസ്റ്റ് 30 വരെ, രാജസ്ഥാനിൽ ഓഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Tag: Heavy rains in North India; Red alert in three states