കേരളത്തിൽ ബി.ജെ.പിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞു: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൗ ജിഹാദ് പ്രചരണായുധമാക്കുന്നതിനെതിരെയാണ് തരൂർ പ്രതികരിച്ചത്. കേരളത്തിൽ ലവ് ജിഹാദില്ലെന്നും ബി.ജെ.പിക്ക് എത്ര ലവ് ജിഹാദ് കേസുകൾ കണ്ടെത്താൻ കഴിഞ്ഞെന്നും ശശി തരൂർ ചോദിച്ചു.
ഇത്തരം വർഗീയ വിഷപ്രചാരണത്തെ തള്ളിക്കളയണമെന്നും ഈ വിഷയത്തിൽ മലയാളികൾ വീണു പോകരുത്. വർഗീയമായി നാടിനെ വിഭജിക്കുന്ന പ്രചരണ തന്ത്രമാണിതെന്നും കോൺഗ്രസ് അതിനെ ഏറ്റുപിടിക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വർഗീയ വിഷ പ്രചാരണത്തെ തള്ളിക്കളയണമെന്നും തരൂർ ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.
ലൗ ജിഹാദ് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്കാ സഭ പറഞ്ഞത്. ലൗ ജിഹാദ് വിഷയത്തിൽ സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്ന് ജോസ് കെ മാണിയും പറഞ്ഞു.