പ്രണയനൈരാശ്യം: ബന്ധുക്കളായ കുട്ടികള്‍ ആത്മഹത്യചെയ്തു
പട്ന:പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, ബന്ധുക്കളായ 16 വയസുള്ള പെണ്‍കുട്ടിയും 18 വയസുള്ളയാളും ആത്മഹത്യചെയ്തു. ബീഹാറിലെ ബങ്ക ജില്ലയിലെ കാട്ടിലെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്്. ജില്ലയിലെ കറ്റോറിയ പൊലീസ് സ്റ്റേഷനു കീഴിലെ ബദാസര്‍ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. ഇരുവരും. പ്രണയബന്ധിതരായ ഇരുവരെയും ആറുമാസം മുമ്ബ്, പരസ്പരം അകറ്റി താമസിപ്പിച്ചു.
ആണ്‍കുട്ടിയെ കൊല്‍ക്കത്തയിലേക്കും പെണ്‍കുട്ടിയെ അമ്മയുടെ അമ്മാവന്‍്റെ വീട്ടിലേക്കും അയച്ചു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ഒരു വിവാഹമുണ്ടായിരുന്നു. ഇവിടെ വീണ്ടും കണ്ടുമുട്ടിയ ഇരുവരും
ശനിയാഴ്ച രാത്രി ഇരുവരും വീടുകളില്‍ നിന്നും നിന്ന് ഒളിച്ചോടുകയായിരുന്നു.
ഞായറാഴ്ച രാവിലെ ആറരയോടെ ഗ്രാമീണ പ്രാന്തപ്രദേശത്തുള്ള കാട്ടിലെ മരത്തില്‍ നിന്ന് തൂങ്ങിമരിച്ച നിലയില്‍ ഗ്രാമവാസികള്‍ കണ്ടത്തെി. ഇരുവരുടെയും കുടുംബങ്ങള്‍ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ളെന്ന് പൊലീസ് അറിയിച്ചു.