പ്രണയ നിരാശ; ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ട്വീറ്റ്, യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്
ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ട്വീറ്റ് ചെയ്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മലയാളിയായ യുവാവിനെയാണ് മുംബൈ പൊലീസ് രക്ഷപ്പെടുത്തിയത്. മുംബൈയിലെ ദാദറിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മുംബൈ സൈബര്‍ പൊലീസിന്റെ ഇടപെടലാണ് മുപ്പത് വയസ് പ്രായമുള്ള ഡിപ്ലോമാ വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ചത്. പ്രണയ നിരാശയെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യയ്ക്ക ശ്രമിച്ചത്.
വിഷാദാവസ്ഥയില്‍ ഒരു യുവാവ് ആത്മഹത്യയേക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും. ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ട്വീറ്റ് ചെയ്ത വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസിന്റെ അന്വേഷണം. ട്വീറ്റ് ചെയ്ത യുവാവിന്റെ ലൊക്കേഷന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഹോട്ടലിലെ മുറി ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് തുറന്നപ്പോള്‍ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവാവിനെയാണ് പോലീസ് കണ്ടത്. പൊലീസ് യുവാവിനെ കൗണ്‍സിലിംഗിന് വിധേയനാക്കി.