പോലീസിന് ഭ്രാന്തു പിടിച്ചെന്ന് പ്രതിപക്ഷം; ജനകീയ സേനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണിന്റെ മറവില്‍ പോലീസ് ക്രൂരത അരങ്ങേറുന്നു എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ കേരള പോലീസ് സേനയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത്.
പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണന്നും പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സിപിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം കേരള പോലീസിന്റെ പ്രവര്‍ത്തിയെ പ്രതിപക്ഷം വളച്ചൊടിക്കുകയാണ്. പോലീസ് രാജാണ് നടപ്പാക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.