ഡല്‍ഹിയില്‍ ഓക്സിജന്‍ കിട്ടാതെ മലയാളി മരിച്ചു
വടക്കഞ്ചേരി: ന്യൂഡല്‍ഹിയില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഓക്സിജന്‍ കിട്ടാതെ മരിച്ചു. മഞ്ഞപ്ര പാതിരിക്കളം എം. രാംദാസാണ് (65) മരിച്ചത്. ന്യുമോണിയ ബാധിച്ച് നാലു ദിവസമായി ചികിത്സയിലായിരുന്നു.
രോഗികളുടെ വര്‍ധനവില്‍ ചികിത്സ പ്രതിസന്ധിക്കൊപ്പം ഓക്സിജന്‍ ക്ഷാമം കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുവായ എം.കെ. സുരേന്ദ്രന് പറഞ്ഞു. ഞായറാഴ്ച രാവിലെ 11നാണ് മരിച്ചത്.
സംസ്കാരം പിന്നീട് ന്യൂഡല്‍ഹിയില്‍ നടക്കും. കമ്ബനിയിലെ ജോലിയുമായി ഏറെ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ന്യൂഡല്‍ഹിയിലാണ് രാംദാസ്. ഭാര്യ: ജയശ്രീ. മക്കള്‍: ദിവ്യ (കാനഡ), നിവ്യ. മരുമക്കള്‍: റിനിത്, അമിത്. സഹോദരങ്ങള്‍: സുദേവന്, ശിവദാസന്‍, സരോജിനി, ദേവകി, കരുണാവതി, കാഞ്ചന, വസുമതി.