സ്മിത മേനോനെ നിയമിച്ചത് എന്റെ ശുപാർശയിൽ, ചട്ടലംഘനമില്ല- കെ സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന ആരോപണം സ്വർണ്ണക്കളളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടനുള്ള അടവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലയെന്നും മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട് എന്നും അവരിലൊരാൾ ആയാണ് സ്മിത മേനോനും പോയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല സ്മിതാ മോഹനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി അധ്യക്ഷൻ എന്ന നിലയിലുള്ള എന്റെ ശുപാർശ പ്രകാരമാണെന്നും അല്ലാതെ വി മുരളീധരന്റെ ശുപാർശയിൻ മേൽ അല്ലയെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ പ്രൊഫഷണലുകളെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്നുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ആ സ്ഥാനം നൽകിയതെന്നും അങ്ങനെയുള്ളവരെ ഇനിയും ഉൾപ്പെടുത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.