Kerala NewsLatest News
മരംമുറി കേസ്; സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: മരം മുറി കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. പട്ടയ ഭൂമിയിലെ മരം മുറിയില്‍ ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താത്തത് എന്തുകൊണ്ടാണെന്നും കേസില്‍ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മോഷണ കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി വിമര്‍ശിച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.