Kerala NewsLatest News

സ്വര്‍ണക്കടത്ത് കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇടക്കാല വിധി ഇന്ന്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇടക്കാല വിധി ഇന്ന്. ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയുടെ ഹൈക്കോടതി വിധി ഇന്ന്.

മുഖ്യമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ഇഡി ആരോപിച്ചിരുന്നു. അതേസമയം എന്‍ഫോഴ്സ് മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കേണ്ടതിന്് പകരം ചട്ടങ്ങള്‍ മറികടന്ന് സമാന്തര അന്വേഷണം നടത്താന്‍ കമ്മിഷനെ നിയമിച്ചത് നിയമ വിരുദ്ധമാണെന്ന് ഇഡി വാദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button