Kerala NewsLatest News

അവയവ ദാനത്തിനുള്ള അനുമതി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: അവയവ ദാനത്തിനുള്ള അനുമതി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. ക്രിമിനല്‍ വൃക്കയോ കരളോ ഹൃദയമോ മനുഷ്യ ശരീരത്തില്‍ ഇല്ലെന്നും മനുഷ്യ രക്തമാണ് എല്ലാവരിലും ഒഴുകുന്നതെന്നും കോടതി പറഞ്ഞു.

എറണാകളും ജില്ലാ മേല്‍നോട്ട സമിതി വൃക്ക മാറ്റിവെക്കാന്‍ കൊല്ലം നെടുമ്ബന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് നിഷേധിച്ചിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ റദ്ധാക്കിക്കൊണ്ട് ഈ ഉത്തരവ് പ്രഖ്യാപിച്ചത്.

മേല്‍നോട്ട സമിതികള്‍ അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ അപേക്ഷ പരിഗണിച്ച്‌ 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നും മേല്‍നോട്ട സമിതി അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്‍റെ കാരണം വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.

അനുമതിക്കായി മാസങ്ങളോളം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ഉടന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button