Kerala NewsLatest NewsLaw,Local NewsNews
ശബരിമല കർമസമിതി നടത്തിയ ഹർത്താലിലെ നാശനഷ്‌ടങ്ങൾ കണക്കാക്കാൻ ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിച്ചു.

കേരളത്തിൽ ആദ്യമായി ഹർത്താൽ മൂലമുണ്ടായ നഷ്ടം കണക്കാക്കാൻ കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിച്ചു.
2019 ജനുവരി മൂന്നിന് ശബരിമല കർമസമിതി നടത്തിയ ഹർത്താലിലെ നാശനഷ്‌ടങ്ങൾ തിട്ടപ്പെടുത്താനാണ് ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിച്ചത്. ഹർത്താൽ ദിനത്തിൽ പൊതുജനങ്ങൾക്കുണ്ടായ നഷ്ടം, ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിവിധ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. വിരമിച്ച ജില്ലാ ജഡ്ജി പി.ഡി.ശാർങ്ധരനെയാണ് ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലായി നിയമിച്ചിരിക്കുന്നത്.
2019 ജനുവരി മൂന്നിലെ ഹർത്താലിൽ 99 ബസുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്ലെയിംസ് ട്രൈബ്യൂണലിന് ആവശ്യമായ സൗകര്യങ്ങൾ നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.