Kerala NewsLatest NewsNews
അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ല,സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് ഹൈക്കോടതി. കേസെടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. സര്‍ക്കാര്‍ ഒരാഴ്ച്ചകകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പി.വി അന്‍വര്‍ എംഎല്‍എക്ക് പ്രത്യേക ദൂതന്‍വഴി നോട്ടിസ് നല്‍കാനും ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ നരേന്ദ്രന്റേതാണ് ഉത്തരവ്.
2017 ലാണ് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തുകയും, സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നതും.