Kerala NewsLatest News
കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി
കോവിഷീല്‍ഡ് വാക്സിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന ചോദ്യവുമായി ഹൈകോടതി. വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കിറ്റക്സ് സമര്‍പ്പിച്ച ഹരജി
പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതി പരാമര്‍ശം.
വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ ഇത്രയും ദിവസത്തെ ഇടവേളയെന്നും കോടതി ആരാഞ്ഞു. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് കിറ്റക്സ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്.