CrimeNationalNewsUncategorized

വടിയും കല്ലും ഉപയോ​ഗിച്ച് അടിച്ചും ഇടിച്ചും കൊന്നു; ആദിവാസിവിഭാഗത്തിലെ 16 കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നസംഭവത്തിൽ ആറുപേർ അറസ്റ്റിൽ

കോർബ: ചത്തീസ്​​ഗഡിലെ കോർബ ജില്ലയിൽ ആദിവാസിവിഭാഗത്തിലെ 16 കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു. ബലാത്സം​ഗത്തെ എതിർക്കാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെയും നാലുവയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തി. സംഭവത്തിൽ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.

ജനുവരി 29 നാണ് സംഭവം നടന്നത്. ശാന്ത്‍റാം മഝ്വാർ(45), അബ്ദുൾ ജബ്ബാർ(29), അനിൽ കുമാർ സാർത്തി(20), പർദേശി റാം പനിക(35), ആനന്ദ് റാം പനിക(25), ഓൺ ശങ്കർ(21) എന്നിവരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ സത്രം​ഗ ​ഗ്രാമത്തിലുള്ളവരാണ് മുഴുവൻ പ്രതികളും.

സംഭവത്തെ കുറിച്ച പോലീസ് പറയുന്നത്, മുഖ്യപ്രതി ശാന്ത്റാമിന്റെ വീട്ടിൽ കാലികളെ നോക്കുന്ന ജോലിയാണ് കുട്ടിയുടെ പിതാവിനുണ്ടായിരുന്നത്. ശാന്ത്റാം ഇയാളെ തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിൽ കൊണ്ടുവിടാൻ എത്തിയപ്പോഴാണ് പെൺകുട്ടിയെയും നാല് വയസ്സുകാരിയെയും കാണുന്നത്. ശാന്ത്റാം വരുന്ന വഴി മദ്യം കഴിച്ചിരുന്നു. കൊറായ് ​ഗ്രാമത്തിൽനിന്നും ഇയാൾക്കൊപ്പം മറ്റ് പ്രതികളും കൂടി. പ്രതികൾ ആറ് പേരും ചേർന്ന് പെൺകുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിൻ മുകളിലെത്തിച്ചു. അവിടെ വച്ച് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തു. പിന്നീട് കുട്ടിയെയും മറ്റ് രണ്ട് പേരെയും വടിയും കല്ലും ഉപയോ​ഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു.

പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്ന് മനസ്സിലാക്കിയ വിവരങ്ങൾ വച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. പെൺകുട്ടിയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ വച്ച് അവരും മരിച്ചു. ആദിവാസി വിഭാ​ഗമായ പഹാഡി കോർവയിൽ ഉൾപ്പെട്ടതാണ് പെൺകുട്ടി. പ്രതികൾക്കെതിരെ കൊലപാതകം, പോക്സോ, ആദിവാസി വിഭാ​ഗങ്ങൾക്കെതിരായ അതിക്രം തടയൽ കൂട്ടബലാത്സം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button