Kerala NewsLatest News
വയനാട് മുട്ടില്‍ മരം കൊള്ള: പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: ഹൈക്കോടതി സിംഗിള്‍ ബഞ്ച് വയനാട് മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മരം മുറിച്ചത് വനം വകുപ്പുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണെന്നും റവന്യൂ ഉദ്യോഗസ്ഥരെയും കല്‍പ്പറ്റ കോടതിയെയും വിവരം അറിയിച്ചിരുന്നവെന്നുമാണ് പ്രതികളുടെ വാദം.
മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് പ്രതികളായ ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ്. ജാമ്യാപേക്ഷയില്‍ മരം മുറിക്കാന്‍ വില്ലേജ് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നതായും പറയുന്നുണ്ട്. നേരത്തെ ഹൈക്കോടതി കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളിയിരുന്നു.