CrimeKerala NewsLatest NewsLaw,NewsPolitics
പാലാരിവട്ടം അഴിമതി: ടി.ഒ. സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ. സൂരജിന്റെ കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് സൂരജ്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്ന സൂരജിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. അഴിമതി ഇടപാടിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നും നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് സൂരജിനെതിരെ കേസ് എടുത്തിരിക്കുന്നതെന്നുമാണ് വിജിലന്‍സിന്റെ വിശദീകരണം.
കേസില്‍ 14.30 കോടി രൂപയുടൈ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് സൂരജിനാല്‍ ഉണ്ടായതിനാല്‍ 2019 ഓഗസ്റ്റ് 30നാണ് വിജിലന്‍സ് കോടതി സൂരജിനെ അറസ്റ്റ് ചെയ്തത്.
അഴിമതിക്ക് പുറമേ ഇടപ്പള്ളിയില്‍ 17 സെന്റ് ഭൂമി ടി.ഒ. സൂരജ് വാങ്ങിയതായും വിജിലന്‍സ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.