Kerala NewsLatest News
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്; വിജിലന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിന്‍്റെ വിശദീകരണം തേടി.
ഗുരുതര അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന് എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഈ വ്യവസ്ഥ നീക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. അന്വേഷണം പുര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.