എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ വീണ്ടും തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്
എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ പാൽമറെ കപ്പൽ വീണ്ടും തടഞ്ഞുവെക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. എംഎസ്‌സി എൽസ ത്രീ കപ്പലിന്റെ അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇടപെട്ടത്.
ബോട്ടുടമകൾ നൽകിയ ഹർജിയിൽ, കടലിൽ പോകുമ്പോൾ മത്സ്യതൊഴിലാളികൾ കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടി നേരിടുന്ന വൻനഷ്ടം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മുമ്പും എംഎസ്‌സിയുടെ രണ്ട് കപ്പലുകൾ ഹൈക്കോടതി തടഞ്ഞുവെച്ചിരുന്നു. അതിൽ ഒരുകപ്പൽ നഷ്ടപരിഹാരം അടച്ചതിന് ശേഷം കമ്പനി തിരികെ കൊണ്ടുപോയിരുന്നു. എന്നാൽ, സർക്കാരിന്റെ നഷ്ടപരിഹാര ഹർജി ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നുണ്ട്.
2024 മെയ് 24-ന് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് ലൈബീരിയൻ ചരക്ക് കപ്പൽ എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. അടുത്ത ദിവസം കപ്പൽ പൂർണമായും മുങ്ങി, ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തിൽ കപ്പൽ ഉടമസ്ഥർക്കും ക്യാപ്റ്റനുമെതിരെയും ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Tag: High Court orders detention of MSC Shipping Company’s ship again