ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നത്? ചോദ്യമുയര്‍ത്തി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. അവിടത്തെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടന്ന് കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കേസിലെ കുറ്റപത്രം പരിശോധിക്കുന്നതിനായി മറ്റ് ഉപ ദ്വീപുകളിലേക്ക് അയക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍ എം.ആര്‍.അനിത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മറ്റ് ചുമതലകള്‍ക്കായി വിവിധ ഉപ ദ്വീപുകളിലേക്ക് അയക്കാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവ് കോടതി സ്റ്റേ ചെയ്തു. മധ്യവേനല്‍ അവധിക്ക് ശേഷം പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സബ് കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലന്ന് സബ് ജഡ്ജി രജിസ്ട്രാര്‍ മുഖേന ഹൈക്കോടതിയെ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അഡ്മിനിസ്ടേറ്റു ടെ വിശദികരണവും കോടതി തേടിയിട്ടുണ്ട്.