keralaKerala NewsLatest NewsUncategorized

”അയ്യപ്പന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് ശരിയാണോ”?; ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടി ആരാണ് സംഘടിപ്പിക്കുന്നത്? അയ്യപ്പന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് ശരിയാണോ? — ഇവയാണ് ഡിവിഷൻ ബെഞ്ച് ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ. പരിപാടിയുടെ നടത്തിപ്പിലും സ്പോൺസർഷിപ്പ് കാര്യങ്ങളിലും സുതാര്യതയില്ലെന്ന് കോടതി വിമർശിച്ചു. പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെ, സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.

രാഷ്ട്രീയ ഉദ്ദേശവും മതവിരുദ്ധ നിലപാടുമാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ആരാണ് സംഗമം സംഘടിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകിയത് സർക്കാർ തന്നെയാണ്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗമം നടക്കുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ “പ്ലാറ്റിനം ജൂബിലിയുമായുള്ള ബന്ധം എന്താണ്?” എന്നും “ആഗോള അയ്യപ്പ സംഗമം എന്ന പേര് നൽകിയത് എന്തുകൊണ്ട്?” എന്നും ഹൈക്കോടതി ചോദിച്ചു.

സ്വകാര്യ കമ്പനികളിൽ നിന്ന് അയ്യപ്പന്റെ പേരിൽ സ്പോൺസർഷിപ്പ് വാങ്ങുന്നത് ശരിയായ നടപടിയാണോ എന്ന് സർക്കാരിത് വീണ്ടും ആലോചിക്കണമെന്ന് കോടതി നിർദേശിച്ചു. സ്പോൺസർഷിപ്പിൽ ആശ്രയിച്ച് പരിപാടി നടത്തുന്നത് ഞെട്ടിക്കുന്ന കാര്യമാണ് എന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കാൻ ഇത്തരം പരിപാടികൾ നിർബന്ധമാണോ എന്നും കോടതി ചോദിച്ചു.
സർക്കാരിന്റെ വാദം, മതസൗഹാർദ്ദം ശക്തിപ്പെടുത്താനാണ് സംഗമം സംഘടിപ്പിക്കുന്നത് എന്നായിരുന്നു. എന്നാൽ, സംഗമത്തിന്റെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണത്തിന്റെ വിവരങ്ങളും വിശദമായി സമർപ്പിക്കണമെന്ന് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിച്ചു. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. കേസ് സെപ്റ്റംബർ 8-ന് വീണ്ടും പരിഗണിക്കും.

Tag: High Court questions government and Devaswom Board regarding global Ayyappa Sangam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button