സര്‍ക്കാര്‍ സര്‍വേ;സംസ്ഥാനത്ത് 5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനമില്ല
തിരുവനന്തപുരം: കോവിഡ് വിപത്തില്‍ പഠനം ഓണ്‍ലൈനിലാക്കിയതോടെ നിരവധി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം അവതാളത്തിലായി. കേരളത്തില്‍ 5 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സ്വന്തമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലെന്ന സര്‍വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടു.
സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി നടത്തിയ സര്‍വേയിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.
കുട്ടികളെ 3 വിഭാഗങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. 1) സ്വന്തമായി ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, 2) വായ്പ ലഭ്യമാക്കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്നവര്‍, 3) സമൂഹ സഹായത്തോടെ മാത്രം വാങ്ങാന്‍ കഴിയുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.
‘തിരുവനന്തപുരം- 11899, കൊല്ലം- 17526, പത്തനംതിട്ട -6568, ഇടുക്കി-12968, കോട്ടയം -12200, ആലപ്പുഴ- 19075, എറണാകുളം-22000,തൃശൂര്‍ -65638, പാലക്കാട് -113000, മലപ്പുറം -91823,കോഴിക്കോട്- 49000,വയനാട് -27122, കണ്ണൂര്‍ -12126, കാസര്‍കോട് -44595,ആകെ -5,05,540’
ഓഗസ്റ്റ് 15നകം സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാനം ഇല്ലാത്ത, സര്‍വേ പട്ടികയില്‍ പെടുന്നവര്‍ക്കായി ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേത്.