Latest News
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2 വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഫ്‌ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ആളപമായമുണ്ടായിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നും ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട റണ്‍വേ രണ്ട് മണിക്കൂറിന് ശേഷം തുറക്കുകയും ചെയ്തു.