കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസര്‍ തസ്തികയില്‍ എ.എന്‍.ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്‌ആര്‍ഡി സെന്‍ററിലെ അസി. പ്രൊഫസര്‍ തസ്തികയിലെ സ്ഥിരം നിയമനം മേയ് 7 വരെ പാടില്ലെന്ന് ഹൈക്കോടതി
ഉത്തരവിട്ടു.
ഷംസീറിന്‍റെ ഭാര്യ ഡോ.ഷഹലയക്കം 30 പേരെയാണ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഷംസീറിന്‍റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കണമുണ്ടെന്ന് കാണിച്ച് ഉദോഗാര്‍ത്ഥിയായ എം.പി.ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കമെന്ന പരാതിയില്‍ ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടിയിരുന്നു. സേവ് യൂണിവേഴ്‌സിറ്റി കാമ്ബെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നുവെന്നാണ് പരാതി.