CrimeLatest NewsNationalNewsUncategorized

കാമുകനുമായി വഴക്ക്; പ്രതികാരമായി കാമുകന്റെ മകളുടെ ചിത്രവും മൊബൈൽ നമ്പറും വിലയിട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; യുവതി പിടിയിൽ

അഹമ്മദബാദ്: കാമുകനുമായി വഴക്കിട്ടതിന്റെ പേരിൽ കാമുകന്റെ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ യുവതി അറസ്റ്റിൽ. മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദിൽ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബർ ക്രൈം സെൽ പിടികൂടിയത്. അഹമ്മദാബാദ് സ്വദേശിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രമാണ് രാധ സിങ് മോശമായരീതിയിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി പെൺകുട്ടിയുടെ ചിത്രം മോശമായരീതിയിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പറും ചിത്രത്തിനൊപ്പം നൽകി. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്. തുടർന്ന് സൈബർ ക്രൈം സെൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയായിരുന്നു.

യുവതിയെ ചോദ്യംചെയ്തതോടെയാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാനിടയായ കാരണം പോലീസിന് വ്യക്തമായത്. നാല് വർഷം മുമ്പ് ഡെൽഹിയിൽ ജോലിചെയ്തിരുന്ന യുവതി പിന്നീട് അഹമ്മദാബാദിലേക്കെത്തി. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് ജോലിചെയ്തുവരുന്നതിനിടെ പെൺകുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി. എന്നാൽ അടുത്തിടെ കാമുകനും യുവതിയും തമ്മിൽ വഴക്കിടുകയും തർക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കാമുകന്റെ മകളുടെ ചിത്രങ്ങൾ മോശമായരീതിയിൽ പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ പോക്‌സോ, ഐടി വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button