Kerala NewsLatest NewsUncategorized
‘മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ’ പരിഹസിച്ച് ഇർഷാദ് അലി
വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ ബി ജെ പിയെ പരിഹസിച്ച് നടൻ ഇർഷാദ് അലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.’മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ’ എന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
തുടർഭരണം ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഇർഷാദിന്റെ പ്രതികരണം. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രൻ കോന്നിയിലും, മഞ്ചേശ്വരത്തും പിന്നിലാണ്. ബി ജെ പിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്നു ഇവ. അതേസമയം പൂഞ്ഞാറിൽ പി സി ജോർജ് പിന്നിലാണ്. മണ്ഡലത്തിൽ അയ്യായിരത്തിലധികം വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നത്.