Latest NewsNationalNewsUncategorized
ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റർ ദ്രാവക ഓക്സിജൻ എത്തിച്ച് കേരളം; നന്ദി അറിയിച്ച് ഗോവൻ ആരോഗ്യമന്ത്രി
പനാജി: കൊറോണ രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റർ ദ്രാവക ഓക്സിജനാണ് കേരളം എത്തിച്ചത്.
ഗോവൻ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെയാണ് കേരളം നൽകിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്. ഗോവയിലെ കൊറോണ രോഗികൾക്ക് വേണ്ടി 20000 ലിറ്റർ ദ്രാവക ഓക്സിജൻ എത്തിച്ചുനൽകി സഹായിച്ചതിന് ശൈലജ ടീച്ചർക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ നൽകിയ സഹായത്തിന് ഗോവയിലെ ജനങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു.
ഞായറാഴ്ച മാത്രം ഗോവയിൽ 951 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 7052 കൊറോണ കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.