സെക്രട്ടേറിയേറ്റ് തീപിടിത്തം, ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐ.ജി. ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി.ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലെ തീ പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് റിപ്പോര്‍ട്ട് വന്നു. ഇതോടെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി കോടതിയില്‍ പരിഗണിക്കും. ഷോര്‍ട് സര്‍ക്യൂട് അല്ലെങ്കില്‍ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.
സെക്രട്ടേറിയേറ്റില്‍ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്. റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയ ശേഷം ഒരു ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള ഭീഷണിയാണെന്നും ചെന്നിത്തല പറഞ്ഞു