CovidKerala NewsLatest NewsLaw,
അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
കൊച്ചി: ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അശാസ്ത്രീയപരമായ രീതിയിലാണ് കേരളത്തില്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നതെന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു വ്യാപാരികളുടെ ഹര്‍ജി.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ലോക് ഡൗണ്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അതേസമയം സര്‍ക്കാര്‍ പുതുതായി എന്തു മാറ്റമാണ് കൊണ്ടു വരുന്നതെന്ന് നോക്കാം അതിന് ശേഷം ഹര്‍ജി പരിഗണിക്കാം എന്നാണ് കോടതി അറിയിച്ചത്.
ദിനം പ്രതി കേരളത്തില്‍ കോവിഡ് വ്യാപന തോത് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നാളെ അവലോകന യോഗം നടത്തുന്നുണ്ട്. അതിന് ശേഷമാകും കോടതി തീരുമാനം എടുക്കുക.
അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരികള്‍ സമരത്തിനിറങ്ങുകയാണെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചിരുന്നു.