Latest NewsSports
തൃശൂരിലെ പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രം പങ്കുവെച്ച് ഐസിസി

തിരുവനന്തപുരം : നാട്ടിന്‍ പുറത്തെ പാടങ്ങളില്‍ പിച്ച് വരച്ച് ക്രിക്കറ്റ് കളിക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഇത്തരത്തിലുള്ള കേരളത്തിന്റെ മനോഹാരിത എടുത്തുകാട്ടുന്ന നിരവധി ദൃശ്യങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ കാണാം. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും(ഐസിസി) അത്തരത്തിലൊരു ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഐസിസി പങ്കുവെച്ചത്. തൃശൂര്‍ ജില്ലയിലെ പൈങ്കുളത്ത് നിന്നുള്ള കാഴ്ചയാണിതെന്നും പോസ്റ്റില്‍ പറയുന്നു. സംഭവം വൈറലായതോടെ മലയാളികളടക്കം നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. കേരളത്തിന്റെ ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നും ഇവര്‍ പ്രതികരിക്കുന്നു