ചട്ട ലംഘനം ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി.
പാലക്കാട്: ഒറ്റപ്പാലം മുന്‍ സബ് കലക്ടറും ഇടുക്കി പാക്കേജ് സ്‌പെഷല്‍ ഓഫിസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഹൈക്കോടതി പിഴ ചുമത്തി. ഒറ്റപ്പാലം സ്വദേശി കെ ടി മറിയക്കുട്ടി ഉമ്മയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പിഴ വിതിച്ചത്.
കാല്‍ ലക്ഷം രൂപയാണ് പിഴ. ‘ഓപ്പറേഷന്‍ അനന്ത’ എന്ന റോഡ് വികസനം പദ്ദതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മറിയക്കുട്ടി ഉമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചു നീക്കിയിരുന്നു.
എന്നാല്‍ 2016ല്‍ ഹൈക്കോടതി നല്‍കിയിരുന്ന സ്റ്റേ ഉത്തരവിനെ ലംഘിച്ചെന്ന് കാണിച്ചായിരുന്നു മറിയക്കുട്ടി ഉമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശം പൊളിച്ചുനീക്കി സര്‍ക്കാരിലേക്കെടുത്ത ഭൂമി കൈവശക്കാര്‍ക്കു തിരിച്ചേല്‍പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം അര്‍ജുന്‍ പാണ്ഡ്യ കോടതിയലക്ഷ്യക്കേസില്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പുറകെയാണ് ഹൈക്കോടതി പിഴയും ചുമത്തിയത്.