സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം; വിജ്ഞാപനം പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്കും ഡിജിറ്റൽ സർവകലാശാലയ്ക്കുമായി വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സുപ്രീംകോടതി നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.
സാധാരണയായി രണ്ടു സർവകലാശാലകളിലേക്കുള്ള നിയമനങ്ങൾക്ക് രണ്ട് വിജ്ഞാപനങ്ങളാണ് പുറപ്പെടുവിക്കാറുള്ളത്. എന്നാൽ, സുപ്രീംകോടതി നൽകിയ ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലേക്ക് ഏക ചെയർമാൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ഒരേ വിജ്ഞാപനത്തിലൂടെ രണ്ട് സർവകലാശാലകളിലേക്കുമുള്ള അപേക്ഷകൾ ക്ഷണിക്കാനാണ് തീരുമാനം.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷകർക്ക് 61 വയസ്സ് കവിയരുത്. സർവകലാശാലകളിലോ കോളജുകളിലോ കുറഞ്ഞത് 10 വർഷം പ്രൊഫസർ പദവിയിൽ സേവനമനുഷ്ഠിച്ചവർക്കും, ഗവേഷണ സ്ഥാപനങ്ങളിൽ പ്രൊഫസർ പദവിക്ക് തുല്യമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചവർക്കും അപേക്ഷിക്കാം.
Tag: Higher Education Department issues notification for appointment of permanent VCs in universities