CovidEducationLatest NewsLaw,
ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും.
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷകള്‍ നാളെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. കോവിഡ് കാരണം മാറ്റിവച്ച പരീക്ഷയാണ് നാളെ നടത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
26,300 പേരാണ് സംസ്ഥാനത്ത് നിന്നും നാളെ പരീക്ഷ എഴുതാന്‍ അര്‍ഹരായവര്‍. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877 വിദ്യാര്‍ഥികളും പരീക്ഷയെഴുതും .
ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568സ്ത്രീകളും 9,689പുരുഷന്‍മാരും ഉള്‍പ്പെടും. പരീക്ഷ നടത്തിപ്പിന്റെ ഭാഗമായി 164 സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.