keralaKerala NewsLatest NewsUncategorized

ചരിത്രത്തിലെ ഉയർന്ന വരുമാനം; കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10.19 കോടി രൂപ

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഇന്നലെ മാത്രം 10.19 കോടി രൂപയാണ് കളക്ഷൻ നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ ഒരു ദിവസത്തെ വരുമാനം 10 കോടി രൂപ കടന്നത്.

ഓഗസ്റ്റ് മാസത്തിൽ കെഎസ്ആർടിസിയുടെ ആകെ നഷ്ടത്തിൽ 10 കോടി രൂപയുടെ കുറവ് വരുത്താനായി. കഴിഞ്ഞ വർഷം ജൂലൈയിൽ 60.12 കോടി രൂപയായിരുന്ന നഷ്ടം, ഇത്തവണ അതേ മാസത്തിൽ 50.2 കോടിയായി ചുരുങ്ങി. ഇതേസമയം, ബാങ്ക് കൺസോർഷ്യത്തിന് ദിവസവും 1.19 കോടി രൂപ അടയ്ക്കേണ്ടതുണ്ട്.

കൂടുതൽ യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുടുംബങ്ങളെയും, KSRTC ആകർഷിക്കാൻ ശ്രമിച്ചുവരികയാണ്. നഷ്ടം ക്രമേണ കുറയുന്നുവെന്നും, പ്രതിദിനം 8.40 കോടി രൂപയുടെ കളക്ഷൻ ലഭിച്ചാൽ കെഎസ്ആർടിസി ലാഭത്തിലേക്ക് കടക്കാനാകുമെന്നുമാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.

Tag: Highest revenue in history; KSRTC’s daily collection is Rs 10.19 crore

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button