indiaLatest NewsNationalNews

ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചുവെന്ന് പരാതി; ഹിമാചൽപ്രദേശ് ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദലിന്റെ സഹോദരൻ അറസ്റ്റിൽ

ചികിത്സയ്ക്കിടയിൽ പീഡിപ്പിച്ചുവെന്ന് പരാതി. ഹിമാചൽപ്രദേശ് ബിജെപി പ്രസിഡന്റ് രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ ഡോ. രാംകുമാർ ബിന്ദൽ (81) ബലാത്സംഗ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ രാംകുമാറിനെതിരെ ഇരുപത്തിയഞ്ചു വയസുകാരിയായ യുവതിയാണ് പരാതി നൽകിയത്.

ചികിത്സയ്ക്കായി എത്തിയ യുവതിയോട് അസുഖം പൂർണ്ണമായി ഭേദമാക്കാമെന്ന് പറഞ്ഞാണ് പ്രതി പീഡനം നടത്തിയത് എന്നാണ് പരാതി. പരിശോധനയ്ക്കിടെ യുവതിയുടെ കൈകൾ സ്പർശിച്ച് ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിക്കുകയും, തുടർന്ന് രോഗം നൂറുശതമാനം ഭേദമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി യുവതി മൊഴി നൽകി.

പരിശോധനയ്ക്കെന്ന പേരിൽ പ്രതി യുവതിയുടെ സ്വകാര്യഭാഗങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും യുവതി നിരസിച്ചു. തുടർന്ന് ബലമായി പീഡനം നടത്തിയെന്നാണ് പരാതി. യുവതി എതിര്‍ത്തതിനെ തുടർന്ന് രാംകുമാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവതി പൊലീസിൽ പരാതി നൽകി.

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. സാങ്കേതിക തെളിവുകൾ വിശകലനം ചെയ്തതിനുശേഷമാണ് രാംകുമാറിനെ അറസ്റ്റ് ചെയ്തത്, എന്നും പൊലീസ് അറിയിച്ചു. അന്വേഷണം സമഗ്രമായും നിഷ്പക്ഷമായും തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tag: Himachal Pradesh BJP President Rajiv Bindal’s brother arrested for alleged torture during treatment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button