ഹിന്ദി ടെലിവിഷൻ നടി പ്രിയ മറാത്തെ അന്തരിച്ചു

ജനപ്രിയ ഹിന്ദി ടെലിവിഷൻ നടി പ്രിയ മറാത്തെ അന്തരിച്ചു. 38-ാം വയസ്സിൽ താനെ ജില്ലയിലെ മീര റോഡിലുള്ള വസതിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഏറെകാലമായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു അവർ.
യാ സുഖാനോ യാ സീരിയലിലൂടെയായിരുന്നു പ്രിയയുടെ അഭിനയ അരങ്ങേറ്റം. ബാലാജി ടെലിഫിലിംസിന്റെ കസം സേയിൽ “വിദ്യാ ബാലി”യായി എത്തി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കോമഡി സർക്കസിന്റെ ആദ്യ സീസണിലും, ചാർ ദിവസ് സ്വാസ്ച് അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചു.
ബഡേ അച്ചേ ലഗ്തേ ഹേയിലെ “ജ്യോതി മൽഹോത്ര” എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയ കൂടുതൽ പ്രേക്ഷകഹൃദയം കീഴടക്കിയത്. കൂടാതെ ഉത്തരൺ, ഭാരത് കാ വീർ പുത്ര–മഹാരാണ പ്രതാപ്, സാവ്ധാൻ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ തുടങ്ങിയ നിരവധി ഹിന്ദി സീരിയലുകളിലും അവർ സജീവമായി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ടുനിന്ന പ്രിയയ്ക്ക്, പിന്നീട് നടത്തിയ പരിശോധനകളിൽ അർബുദബാധ സ്ഥിരീകരിക്കപ്പെട്ടിരുന്നു.
Tag: Hindi television actress Priya Marathe passes away