keralaKerala NewsLatest News

കഥാപാത്രമായി തിളങ്ങി, നിർമ്മാണത്തിലും പങ്കാളിയായി: ബിനു ജോർജ്ജ് അലക്സാണ്ടർ ‘ബൾട്ടി’ ഹിറ്റ് ലിസ്റ്റിൽ

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്‌പോർട്‌സ് ആക്ഷൻ ചിത്രം ‘ബൾട്ടി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. കബഡിയും സൗഹൃദവും പ്രണയവും സംഘർഷങ്ങളുമെല്ലാം ചർച്ച ചെയ്യുന്ന ചിത്രം, വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ചിത്രത്തിൽ ‘ഓപ്പറേഷൻ കുബേര’യുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന എസ്.പി. ഓഫീസറായ ചാൾസ് ബെഞ്ചമിൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ബിനു ജോർജ്ജ് അലക്സാണ്ടറുടെ പ്രകടനം ശ്രദ്ധ നേടുകയാണ്. അഭിനയത്തിൽ മാത്രമല്ല, ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുകൂടിയാണ് അദ്ദേഹം.

സിനിമ കണ്ട പ്രേക്ഷകരിൽ നിന്ന് ബിനു ജോർജ്ജ് അലക്സാണ്ടറുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബോഡി ലാംഗ്വേജ്, വോയിസ് മോഡുലേഷൻ, എമോഷണൽ റെസ്ട്രെയിൻ, മൈക്രോ–എക്‌സ്‌പ്രഷൻസ് എന്നിവയിലൂടെ ശക്തമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളുമായി കിടപിടിക്കുന്ന അഭിനയമികവ് അദ്ദേഹം പ്രകടിപ്പിച്ചു എന്നാണ് പ്രേക്ഷക വിലയിരുത്തൽ. പലിശയുടെ പേരിൽ പാവപ്പെട്ടവരെ ക്രൂരതകൾക്ക് ഇരയാക്കുന്ന എതിരാളികളായ വില്ലന്മാർക്കിടയിൽ, ചാൾസ് ബെഞ്ചമിൻ എന്ന കഥാപാത്രത്തെ വളരെ കരുത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നും അഭിപ്രായമുയരുന്നു.

സന്തോഷ് ടി. കുരുവിളയും ബിനു ജോർജും ചേർന്നാണ് വില്ലത്തരങ്ങളും ഹീറോയിസവും ചേർന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും അണിനിരന്ന ചിത്രം, മികച്ചൊരു തിയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്.

സിനിമയുടെ പൾസ് അറിയുന്ന നിർമ്മാതാവിന്റെ ഇടപെടലുകൾ ‘ബൾട്ടി’യുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. മികച്ച ഔട്ട്പുട്ട് നൽകാൻ സംവിധായകൻ, ക്യാമറാമാൻ, മ്യൂസിക്ക് ഡയറക്ടർ, സ്റ്റണ്ട് മാസ്റ്റേഴ്സ് അടങ്ങുന്ന ടീമിന് കഴിഞ്ഞു എന്നും, ഓരോ സീനുകളും വളരെ പെർഫെക്ഷനോടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

tag ; Shined as a character, also participated in production: Binu George Alexander ‘Bulty’ on the hit list

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button