CinemaLatest NewsNationalNews

നടനും തൃണമൂല്‍ യുവ നേതാവുമായ ഹിരന്‍ ചാറ്റര്‍ജി ബി.ജെ.പിയില്‍

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന്​ മുമ്പ്‌​ തൃണമൂല്‍ കോണ്‍ഗ്രസിന്​ വീണ്ടും തിരിച്ചടി. നടനും തൃണമൂല്‍ കോണ്‍ഗ്രസ്​ യുവജന വിഭാഗം നേതാവുമായ ഹിരണ്‍ ചാറ്റര്‍ജി പാര്‍ട്ടിവിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നു.

വ്യാഴാഴ്​ച ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ റാലിക്കിടെ ഹിരണ്‍ ചാറ്റര്‍ജി ബി.ജെ.പി അംഗത്വമെടുക്കുകയായിരുന്നു. രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ്​ സന്ദര്‍ശനത്തിനാണ്​ അമിത്​ ഷാ ബംഗാളിലെത്തിയത്​. ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ ദിലീപ്​ ഘോഷും ചടങ്ങില്‍ പ​ങ്കെടുത്തു.

ബംഗാളി നടനായ യഷ്​ ദാസ്​ഗുപ്​ത ബി.ജെ.പിയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ഹിരണ്‍ ചാറ്റര്‍ജിയുടെ ബി.ജെ.പിയുടെ പ്രവേശനം. തൃണമൂല്‍ വിടുന്നകാര്യം ഹിരണ്‍ ചാറ്റര്‍ജി ​േനരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക്​ ബഹുമാനം ലഭിക്കുന്നിടത്തേക്ക്​ താന്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രതികരണം.

ഏപ്രില്‍ -മെയ്​ മാസങ്ങളിലാണ്​ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ്​. തെരഞ്ഞെടുപ്പിന്​ മുമ്ബായി നിരവധി നോതാക്കളാണ്​ തൃണമൂല്‍ വിട്ട്​ ബി.ജെ.പിയിലെത്തിയത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button