ഭർത്താവും മക്കളും ചേർന്ന് മീൻകറി മൊത്തം തീർത്തു, തനിക്കൊരല്പം പോലും ബാക്കി വെക്കാത്ത വേദനയിൽ ഭാര്യ ജീവനൊടുക്കി.

പട്ന / ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീൻ കറിവെച്ചപ്പോൾ തനി ക്ക് കിട്ടാതെ വന്നതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മീൻ കറി കിട്ടാത്ത പരിഭവത്തിൽ ഭാര്യ ആത്മഹത്യചെയ്യുകയായിരുന്നു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് ഈ അപൂർവ സംഭവം ഉണ്ടാ യിരിക്കുന്നത്. കുന്ദൻ മൻഡൽ എന്ന ഗൃഹനാഥൻ വീട്ടിലേക്ക് വാങ്ങി വന്ന 2 കിലോ മീനിനെചൊല്ലിയുള്ള തർക്കമാണ് ഭാര്യ സാറ ദേവി യുടെ മരണത്തിന് കാരണമായിരിക്കുന്നത്. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുന്ദൻ മൻഡലിന്റെ കുടുംബം. കുന്ദൻ വാങ്ങി വന്ന മീൻ, ഭാര്യ സാറ ദേവി പതിവ് പോലെ കറിവച്ചു. കുന്ദനും നാല് മക്ക ളും ചേർന്ന് ഉച്ചഭക്ഷണത്തിനൊപ്പം മീൻ കറിയും കഴിച്ചു. എന്നാൽ സാറദേവിക്ക് കഴിക്കാൻ അവർ ഒരല്പം പോലും ബാക്കിവച്ചിരു ന്നില്ല. ഭർത്താവും മക്കളും കഴിച്ചശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് ഒരു കഷ്ണം മീൻ പോലും ബാക്കി കിട്ടിയില്ല.
സംഭവത്തെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് തർക്ക മായി. ഞാനും മക്കളും കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കിൽ നീ കഴിച്ചാൽ മതി എന്ന് കുന്ദൻ പറഞ്ഞത് സാറ ദേവിയെ പ്രകോപി തയാക്കുകയായിരുന്നു. ഇത് അവരെ വല്ലാതെ വേദനിപ്പിച്ചു. ഭർത്താവ് തിരികെ ജോലിക്ക് പോയ സമയത്ത് സംഭവത്തിന്റെ വിഷമത്തിൽ സാറദേവി വിഷം കഴിച്ചു. സംഭവം അറിഞ്ഞെത്തിയ കുന്ദൻ ഉടൻ തന്നെ സാറ ദേവിയെ ആുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സക്കിടെ 31കാരിയായ സാറ ദേവി മരണപ്പെടുകയായിരുന്നു. കുന്ദനും മക്കളും ഒരിക്കൽ പോലും മീനിന്റെ പേരിൽ സാറദേവ ആത്മഹത്യ ചെയ്യുമെന്ന് ചിന്തിച്ചിരുന്നില്ല. ഇത് വരെ സാറ ദേവി ഇത്തരത്തിൽ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നിട്ടുമില്ല. പൊലീസ് കുന്ദന്റെയും മക്കളുടെയും പേരിൽ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.