സെക്രട്ടറിയേറ്റിലെ തീപിടുത്തം, സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഫോറന്‍സിക് റിപ്പോർട്ട് പോലീസ് തള്ളി.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയിയില്ലെന്ന കണ്ടെത്തലുമായി സർക്കാരിനെ രക്ഷിക്കാൻ പോലീസ്. ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. അവിടെയുണ്ടായിരുന്ന ഫാനിന്റെ പിന്‍ഭാഗത്തെ റൂട്ടര്‍ ഉരുകിയാണ് തീപിടുത്തമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തീ പിടുത്തത്തില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടിന് ഒരു സാധ്യതയുമില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ രണ്ടു റിപ്പോർട്ടുകളും പറയുന്നത്. ഫോറന്‍സിക് സംഘത്തിന്റെ രണ്ടു റിപ്പോർട്ടുകളും തള്ളുന്നതാണ് പോലീസിന്റെ റിപ്പോർട്ട്.
സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഉണ്ടായ തീ പിടുത്തത്തിനു ഷോർട്ട് സർക്യൂട്ട് സാധ്യത കാരണമായി കണ്ടെത്താ നായില്ലെന്ന് ഫൊറൻസിക് ലാബ് ഫിസിക്സ് വിഭാഗം വീണ്ടും റിപ്പോർട്ട് നൽകിയിരുന്നു. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്നു 2 മദ്യക്കുപ്പികൾ കണ്ടെടുത്ത ത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിരുന്നതാണ്. രണ്ടു മദ്യ കുപ്പികളിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്ന് കെമിസ്ട്രി വിഭാഗം പരിശോധിച്ചിരു ന്നെങ്കിലും അതൊന്നും കണ്ടെത്താനായില്ല. എന്നാൽ മദ്യത്തിന്റെ അംശമാണു കണ്ടെത്താനായത്. മദ്യമാണ് തീപിടുത്തത്തിന് കാരണമായതെന്നും സംശയിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ ഫിസിക്സ് വിഭാഗം പരിശോധിച്ചു. അതേസമയം, റിപ്പോർട്ടുകൾക്ക് ഏകീകൃത സ്വഭാവമില്ലെങ്കിൽ സർക്കാരിനു കോട്ടമുണ്ടാകുമെന്നും വിരുദ്ധ റിപ്പോർട്ട് നൽകുന്നത് ഉചിതമല്ലെന്നും പറഞ്ഞു ഒരു ഐജി ഫൊറൻസിക് ലാബ് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി വന്നതിനു പിറകെയാണ്ഫോ റന്‍സിക് സംഘത്തിന്റെ രണ്ടു റിപ്പോർട്ടുകളും തള്ളുന്ന നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.