CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കരിപ്പൂരിൽ വൻ സ്വർണ വേട്ട, മൂന്ന് കിലോ 664 ഗ്രാം സ്വർണ്ണം പിടികൂടി,5 പേർ അറസ്റ്റിലായി.

കോഴിക്കോട് /കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നും അനധികൃതമായി കടത്തി കൊണ്ട് വന്ന മൂന്ന് കിലോ 664 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനിയായ ആയിഷത്തിൽ നിന്ന് 370 ഗ്രാം സ്വർണവും, ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരിൽ നിന്നും യഥാക്രമം 707.10 ഗ്രാമും 960.8 ഗ്രാമും, കാസർകോട് സ്വദേശിയായ അൻവർ എന്ന യാത്രക്കാനിൽ നിന്നും 601 ഗ്രാമും, കടലുണ്ടി സ്വദേശി ഷിബുലാൽ എന്ന യാത്രക്കാരൻ നിന്നും 1025 ഗ്രാം സ്വർണവും ആണ് പിടിച്ചെടുത്തത്. അഞ്ചു പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.