കര്‍ഷകര്‍ക്ക് പിന്തുണയുമായി മറ്റൊരു സെലിബ്രിറ്റി കൂടി, ഹോളിവുഡ് താരം പറഞ്ഞതിങ്ങനെ

മുംബൈ: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സെലിബ്രിറ്റികളുടെ പിന്തുണ വര്‍ധിക്കുന്നു .ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡറാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സൂസന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തക്കുറിപ്പും പങ്കുവെച്ചു.
‘എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക’ -74കാരിയായ താരം ട്വീറ്റ് ചെയ്തു.
അതെ സമയം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വിദേശ പോപ് താരം റിഹാനയാണ് ആദ്യം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയത്. പിന്നാലെ അന്താരാഷ്ട്ര കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ അഭിഭാഷക മീന ഹാരിസ്, നടി അമാന്‍ഡ സെര്‍ണി, പോണ്‍ താരം മിയ ഖലീഫ തുടങ്ങിയവരും ഐക്യദാര്‍ഢ്യവുമായെത്തി.
എന്നാല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കേന്ദ്രത്തിന് പിന്തുണയുമായെത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സചിന്റെ പരാമര്‍ശത്തെ ട്രോളി നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു .