Kerala NewsLatest NewsNewsPolitics
‘ആ 500ല്‍ ഞങ്ങളില്ല’: സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം : പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ധാര്‍മ്മിക വിരുദ്ധമാണെന്നാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായം.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് അറിയിച്ച് പാലക്കാട് മണ്ഡലത്തിന്റെ നിയുക്ത എം.എല്‍.എ ഷാഫി പറമ്ബില്‍ രംഗത്ത്. ‘ആ 500ല്‍ ഞങ്ങളില്ല’ എന്ന് ഷാഫി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.